റൊളാണ്ട് ഗാരോസില്‍ പിറന്നത് ചരിത്രം: ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്

By Shyma Mohan.10 Jun, 2018

imran-azhar


    പാരീസ്: ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തീമിനെ കീഴടക്കി ക്ലേ കോര്‍ട്ടിലെ അപരാജിതന്‍ താന്‍ തന്നെ എന്ന് ഊട്ടിയുറപ്പിച്ച് റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. 2 മണിക്കൂര്‍ 42 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തീമിനെ തറപറ്റിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ തീമിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു നദാല്‍ കാഴ്ച വെച്ചത്. സ്‌കോര്‍: 6-4, 6-3, 6-2. ഒരു ഘട്ടത്തില്‍ പോലും എതിരാളിക്ക് അവസരം കൊടുക്കാത്ത പ്രകടനമായിരുന്നു നദാലിന്റേത്. ഇതോടെ ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണ്ണമെന്റില്‍ 11 തവണ കിരീടം ചൂടിയ റെക്കോര്‍ഡും സ്പാനിഷ് താരം നദാലിന് സ്വന്തം. 14 ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് 11 തവണയും കിരീടനേട്ടത്തിന് അര്‍ഹനായതും നദാല്‍ തന്നെ. 2005ല്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം രണ്ടുവണയാണ് കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ തോല്‍വിയേറ്റു വാങ്ങിയിട്ടുള്ളത്. രണ്ടു തവണയും തോല്‍പിച്ചതാകട്ടെ ഡൊമിനിക് തീമും. നദാലിന്റെ 17ാം ഗ്ലാന്റ്സ്ലാം കിരീട നേട്ടമാണിത്. നേരത്തെ നദാലും തീമും ഒമ്പതുവട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറുതവണ വിജയം നദാലിനൊപ്പം മൂന്നുവട്ടം വിജയം തീമിനൊപ്പവും നിന്നു.  


OTHER SECTIONS