സ്വവര്‍ണ്ണാനുരാഗിയായ ഭര്‍ത്താവുമായി ദാമ്പത്യ ജീവിതത്തിനില്ലെന്ന് യുവതി

By Ambily chandrasekharan.17 May, 2018

imran-azhar



കാസര്‍ഗോഡ്: സ്വവര്‍ണ്ണാനുരാഗിയായ ഭര്‍ത്താവുമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് യുവതി വ്യക്തമാക്കിയിരിക്കുന്നു. 2017 ജുലൈ 20നായിരുന്നു കോട്ടിക്കുളം സ്വദേശിയുമായി യുവതിയുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ യുവതി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഗള്‍ഫില്‍ എത്തിയത്.എന്നാല്‍ യുവതിയെ വെറും വീട്ടുജോലിക്കാരിയായി മാത്രം ഒതുക്കുകയും,ഒരു ഭാര്യയുടെ സ്ഥാനത്ത് കാണുകയോ,തന്നെ ഇതുവരെയും സ്‌നേഹിക്കുകയോ ചെയ്തിട്ടില്ലെന്നും, മാത്രമല്ല, യാതൊരു ശാരിരിക ബന്ധവും ഉണ്ടായിരുന്നിട്ടില്ലെന്നും യുവതി പറഞ്ഞു. കൂടാതെ ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി യുവതി കണ്ടെത്തുകയായിരുന്നു. അടുത്ത വില്ലയില്‍ താമസിച്ചിരുന്ന സുഹൃത്തുമായും യുവാവിന് ബന്ധമുണ്ടായിരുന്നു.
മാത്രമല്ല,ഭാര്യ പ്രസവത്തിനായി നാട്ടില്‍ പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെ കൊണ്ടായിരുന്നു ചെയ്യിപ്പിരുന്നത്. ഇതിനിടയില്‍ സുഹൃത്തിനൊപ്പം കിടക്കപങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചിരുന്നതായും യുവതി അറിയിച്ചു. സുഹൃത്തിന് വഴങ്ങിക്കൊടുത്താല്‍ തനിക്ക് പണം ലഭിക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായി യുവതി പറയുന്നു. ഇതിനൊന്നും വഴങ്ങാതായതോടെ യുവാവ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചുകൊണ്ടേയിരുന്നു.എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്താവുമായി മുന്നോട്ട് പോകാനാവില്ലെന്ന് കാട്ടി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലും യുവാവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.a