സ്വർണ്ണക്കടത്ത് കേസ് ; എൻഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ

By online desk .13 08 2020

imran-azhar

 


തിരുവനന്തപുരം ; തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് എന്‍ഐഎ സെക്രട്ടറിയേറ്റ് സന്ദർശിച്ചത്.

 

നയതന്ത്ര ബാഗുകൾ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ കടത്തി എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് എൻഐഎ സംഘം പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എൻഐഎ ചർച്ചനടത്തി.

OTHER SECTIONS