ജിയോ പ്ലാറ്റ്ഫോമിൽ 33,733 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ

By online desk .15 07 2020

imran-azhar

 

 

മുംബൈ; ജിയോയുടെ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിൾ. 33,733 കോടി രൂപയാണ് ഗൂഗിൾ നിക്ഷപിക്കാനൊരുങ്ങുന്നത്. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത് റിലയൻസിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ്. 7 .7 കോടി ഓഹരിവിഹിതം ഗൂഗിളിന് നൽകാൻ തീരുമാനമായെന്നും മുകേഷ് അംബാനി പറഞ്ഞു.

 

റിലയൻസിന്റെ 43 ആം വാർഷിക മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയിൽ പത്തു ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മുകേഷ് അംബാനിയുടെ പ്രതികരണം. ഫേസ്ബുക്കും, അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ ക്വാൽക്കോമും ഈയടുത്ത് ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. 4ജി- 5ജി ഫോണുകൾക്കായി ഗൂഗിളും ജിയോയും ചേർന്ന് പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കും. ഗൂഗിളും ജിയോയും തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയെ 2 ജി മുക്തമാക്കുമെന്നും അംബാനി അവകാശപ്പെട്ടു. നിലവിൽ 2 ജി ഫീച്ചർ ഫോണുകളുപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ കുറഞ്ഞ വിലയിലുള്ള സ്മാർട്ട് ഫോണുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

 

അതേസമയം, ഗൂഗിള്‍ നിക്ഷേപം അംബാനി പ്രഖ്യാപിച്ചതോടെ  ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ അവസാനിച്ചു. പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ), ഭാരതി എയർടെൽ, എച്ച്ഡി‌എഫ്സി ബാങ്ക് എന്നിവയ്ക്കുണ്ടായ ഉയര്‍ച്ചയാണ് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയത്. സെൻസെക്സ് ഇന്ന് 758 പോയിൻറ് ഇടിഞ്ഞ് 36,052 ൽ എത്തി. നിഫ്റ്റി  0.10 ശതമാനം ഉയർന്ന് 10,618 ൽ അവസാനിച്ചു. 

 

ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ വ്യാപാരം നേടിയത്. നിഫ്റ്റി ഐടി സൂചിക അഞ്ച് ശതമാനം ഉയർന്ന് 16,459.80 പോയിന്റിലെത്തി. നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി എന്നിവയും ഉയര്‍ന്ന നിരക്കില്‍ അവസാനിച്ചപ്പോൾ നിഫ്റ്റി പി‌എസ്‌യു ബാങ്ക് ഒരു ശതമാനം ഇടിഞ്ഞു. 

 

 

OTHER SECTIONS