കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ; നീനുവിന്റെ മാതാപിതാക്കള്‍ ചിന്താശേഷിയുള്ളവരെന്ന് ഹാദിയയുടെ പിതാവ്

By Shyma Mohan.05 Jun, 2018

imran-azhar


   തിരുവനന്തപുരം: കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.. പ്രണയ വിവാഹത്തെ തുടര്‍ന്ന് സ്വന്തം ജീവന്‍ തന്നെ നല്‍കേണ്ടിവന്ന വിവാദമായ കെവിന്‍ ജോസഫിന്റെ കൊലയെക്കുറിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്റെ പ്രതികരണമിതാണ്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ തന്നെക്കാള്‍ കൂടുതല്‍ ചിന്താശേഷിയുള്ളവരായിരിക്കുമെന്നും അതുകൊണ്ടായിരിക്കും തന്നെപ്പോലെ ഭരണഘടനയില്‍ വിശ്വസിക്കാന്‍ പോകാതിരുന്നതെന്നും അശോകന്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ആദ്യം നടത്തിയത് ഒരു മിശ്രവിവാഹമായിരുന്നെന്നുള്ള ഓര്‍മ്മപ്പെടുത്തലിന് മറുപടിയായി തന്റെ അച്ഛന്‍ ഒരു ചെത്തുകാരനായിരുന്നെന്നും ചെത്തരുതെന്നുള്ള ശ്രീനാരായണ ഗുരുവിന്റെ നിര്‍ദ്ദേശം പാലിച്ചിരുന്നെങ്കില്‍ കുടുംബം പട്ടിണിയിലാകുമായിരുന്നുവെന്നും ഗുരു പറഞ്ഞതെല്ലാം ശരിയല്ലെന്നുമായിരുന്നു അശോകന്റെ അഭിപ്രായം.