വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 22,000 രൂപ മോഷ്ടിച്ചു

By online desk .04 08 2020

imran-azhar

 

 

നെടുമങ്ങാട്: വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് 22,000 രൂപ മോഷ്ടിച്ചു. വെള്ളനാട് കുളക്കോട് സരസ്വതി ഭവനില്‍ സോമന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. വീടിനോട് ചേര്‍ന്ന് പലവ്യഞ്ജന കട നടത്തുന്ന സോമന്‍ കടയിലെ പണം വീട്ടിലെ ഹാളിനു സമീപത്തുള്ള ടിവിക്ക് അടുത്താണ് സൂക്ഷിക്കാറുള്ളത്.

 

കടയില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് ഇവിടെയാണ് പണം വയ്ക്കുന്നതെന്നറിയാം. അവിടെ നിന്നും പണം എടുക്കുന്നതും ബാക്കി കൊടുക്കുന്നതും കടയില്‍ വരുന്നവര്‍ നിത്യേന കാണുന്നതുമാണ്. മോഷണത്തിനു പിന്നില്‍ ഇതറിയാവുന്ന ആരോ ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 

OTHER SECTIONS