പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള രണ്ട് സ്‌ക്കൂളുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കി

By Anju N P.09 Aug, 2018

imran-azhar


കറാച്ചി: പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന രണ്ട് സ്‌കൂളുകളില്‍ ഭീകരര്‍ അഗ്നിക്കിരയാക്കി.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പിഷിന്‍ ജില്ലയിലെ രണ്ടു സ്‌കൂളുകളാണ് ഭീകരര്‍ കത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

 

നേരത്തേ, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനില്‍ 12 സ്‌കൂളുകളാണ് ഭീകരര്‍ തീയിട്ടു നശിപ്പിച്ചത്.

 

OTHER SECTIONS