ലോകത്തെ ആറാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യ

By Abhirami Sajikumar.19 Apr, 2018

imran-azhar

 

ദില്ലി: ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്ബത്തിക ശക്തി. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ സാമ്ബത്തിക ശക്തിയില്‍ ആറാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി)  2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 2018 ലെ ഐഎംഎഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറഞ്ഞത്.

യു എസ്, ചൈന, ജപ്പാന്‍, ജര്‍മനി, യു കെ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്. നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്ന് ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

OTHER SECTIONS