ചൈനയുടെ ഷോപ്പിംഗ് മാമാങ്കം കയ്യടക്കി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍

By Shyma Mohan.13 Nov, 2017

imran-azhar


    ബീജിംഗ്: ചൈനയിലെ വാര്‍ഷിക ഷോപ്പിംഗ് മാമാങ്കമായ 11/11 സിംഗിള്‍സ് ഡേയില്‍ താരമായി ഇന്ത്യന്‍ ഭക്ഷ്യോല്‍പന്നങ്ങള്‍. 300 കോടി ഡോളറിന്റെ ഓണ്‍ലൈന്‍ വില്‍പനയാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ കൈവരിച്ചത്. പ്രമുഖ ഇന്ത്യന്‍ ബ്രാന്റുകളായ അമൂല്‍, എംഡിഎച്ച് മസാല, ടാറ്റ ടീ, പതഞ്ജലി, ഹിമാലയ, ഡാബര്‍, ഹാല്‍ദിറാം എന്നിവയാണ് ആലിബാബയുടെ തൗബൗ.കോം, ജെഡി.കോം അടക്കം നിരവധി ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളിലൂടെ വിറ്റഴിക്കപ്പെട്ടത്. പ്രശസ്തമായ 11/11 സിംഗിള്‍സ് ഡേയുടെ ഭാഗമായി ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍ ലഭ്യമാകുന്നതുമൂലം ചൈനീസ് ജനതയിലെ വലിയൊരു വിഭാഗം ഓണ്‍ലൈനിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങാറുണ്ട്. സിംഗിള്‍സ് ഡേ എന്നാണ് പേരെങ്കിലും വിവാഹിതരും ഉപഭോക്താക്കളാണ്. അമേരിക്കയിലെ ലോകപ്രശസ്തമായ ഷോപ്പിംഗ് മാമാങ്കമായ ബ്ലാക്ക് ഫ്രൈഡെ, സൈബര്‍ മണ്‍ഡേയെയും കവച്ചുവെയ്ക്കുന്നതാണ് ചൈനയുടെ 11/11 സിംഗിള്‍സ് ഡേ.  

OTHER SECTIONS