എന്‍ജിന്‍ തകരാര്‍ മൂലം ഇന്‍ഡിഗോ, ഗോ എയര്‍ ക്മ്പനികള്‍ റദ്ദാക്കിയത് 600ലേറെ സര്‍വിസുകള്‍

By Ambily chandrasekharan.16 Mar, 2018

imran-azhar


മുംബൈ: ഇന്‍ഡിഗോ, ഗോ എയര്‍ ക്മ്പനികള്‍ റദ്ദാക്കിയത് 600ലേറെ സര്‍വിസുകളെന്ന് ്റിപ്പോര്‍ട്ട്. എന്‍ജിന്‍ തകരാര്‍ മൂലമാണ് ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികള്‍ ഈ മാസം സര്‍വിസുകള്‍ റദ്ദാക്കിയത്. ഇതില്‍ 488ഉം ഇന്‍ഡിഗോയുടെതും, ബാക്കി പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി നിര്‍മിച്ച എ 320 നിയോ വിഭാഗം എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. തകരാര്‍ സംഭവിച്ച ഇന്‍ഡിഗോകള്‍ പറത്തിയാല്‍ വന്‍ അപകടമാകും ഉണ്ടാകുക. അതൊഴിവാക്കാനാണ് എന്‍ജിന്‍ തകരാറുള്ള വിമാനങ്ങള്‍ പറത്തരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷെന്റള (ഡി.ജി.സി.എ) യുടെ കര്‍ശന നിര്‍േദശമുണ്ടായിരിക്കുന്നത്. ദിനേന 1200ലേറെ സര്‍വിസുകള്‍ ഈ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡിഗോയും ഗോ എയറും നടത്തുന്നുണ്ട്.

600ലേറെ സര്‍വിസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. മാത്രവുമല്ല മുന്‍കുട്ടി ടിക്കറ്റെടുത്തവര്‍ക്ക് പകരം വിമാനമോ നഷ്ടപരിഹാരമോ നല്‍കാന്‍
സംവിധാനമില്ലാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൂടാതെ ആഭ്യന്തര വിമാന സര്‍വിസുകളില്‍ ഭൂരിഭാഗവും നടത്തുന്ന ഇന്‍ഡിഗോ മാര്‍ച്ച് അഞ്ചിനും 15നുമിടയില്‍ 488 സര്‍വിസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഗോ എയര്‍ മാര്‍ച്ച് 15നും 22നുമിടയില്‍ 138 സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. അതുമാത്രമല്ല ഇതിനു പുറമെ മാര്‍ച്ച് 22നും 24നുമിടയില്‍ 18 സര്‍വിസുകള്‍കൂടി റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദിവസം 16 സര്‍വിസുകള്‍ എന്ന നിലയില്‍ മാര്‍ച്ച് 25നും 31നുമിടയില്‍ റദ്ദാക്കുന്നതായും എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്.

 

 

OTHER SECTIONS