ജമ്മുകശ്മീരിലെ ഇന്റർനെറ്റ് സേവനം ; കേന്ദ്രത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

By online desk .11 08 2020

imran-azhar


ഡൽഹി : ജമ്മുകാശ്മീരിലെ ഇന്റർനെറ്റ് സേവനതകരാറുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെയുള്ളകോടതി അലക്ഷ്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.കശ്മീരിലെ ഏതെങ്കിലും മേഖലയിൽ 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ സാധിക്കുമോ എന്ന് അറിയിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അതേസമയം 4 ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല സമിതി രൂപവത്കരിക്കണമെന്ന കോടതിയുടെ ഉത്തരവ് കേന്ദ്രം നടപ്പാക്കിയില്ല എന്നതാണ് കോടതി അലക്ഷ്യ ഹർജിയിലെ പരാതി. ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് സംഘടനയാണ് കോടതിയെ സമീപിച്ചത്.

OTHER SECTIONS