കൂടുതല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണവുമായി ജപ്പാന്‍

By Shyma Mohan.16 May, 2018

imran-azhar


    ടോക്കിയോ: രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ ഗണ്യമായ പ്രാതനിധ്യകുറവ് മുന്‍നിര്‍ത്തി സ്ത്രീകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് നിയമ നിര്‍മ്മാണം നടത്തി ജപ്പാന്‍. തിരഞ്ഞെടുപ്പുകളില്‍ പുരുഷന്‍മാരുടെ എണ്ണത്തിന് തുല്യമായി സ്ത്രീകളെയും സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടുന്നതാണ് ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം. എന്നാല്‍ നിര്‍ദ്ദിഷ്ട നിയമം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ രംഗത്തിറക്കിയില്ലെങ്കില്‍ പിഴ ചുമത്താനൊന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ല. പ്രധാനമന്ത്രി ഷിന്‍സ്വോ ആബേ  തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകത തന്റെ സാമ്പത്തിക നയങ്ങളുടെ പ്രധാന ഭാഗമാക്കിയിരുന്നു. എന്നാല്‍ 465 അംഗ ജപ്പാനീസ് പാര്‍ലമെന്റിന്റെ അധോസഭയില്‍ 47 അംഗങ്ങള്‍ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. നിര്‍ദ്ദിഷ്ട നിയമ നിര്‍മ്മാണം ജാപ്പനീസ് രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി സെയ്‌ക്കോ നോഡ പറഞ്ഞു.


OTHER SECTIONS