ദോശയല്ലിത് വ്യാഴമാണ്

By online desk .01 07 2020

imran-azhar

 

ന്യൂയോര്‍ക്ക്: കണ്ടാല്‍ ദോശ തന്നെ. പക്ഷേ സംഗതി ദോശയല്ല. ഒരു ചിത്രമാണ്. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം 2000 ത്തില്‍ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകര്‍ത്തിയ ചിത്രമാണിത്.

 

20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രമാണെങ്കിലും ചിത്രം സോഷ്യല്‍ മീഡിയ കണ്ടെടുത്തത് ഇപ്പോഴാണെന്ന് മാത്രം. നിരവധി പേരാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തത്. ചിലര്‍ ചിത്രത്തോടൊപ്പം ദോശയുണ്ടാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

OTHER SECTIONS