ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി, കെഎസ്ആർടിസി സർവീസ് വെട്ടിച്ചുരുക്കി; ചെങ്ങന്നൂരിലും കുട്ടനാട്ടിലും ജലനിരപ്പുയരുന്നു, ക്യാമ്പുകൾ തുറന്നു

By online desk .08 08 2020

imran-azhar

 


ആലപ്പുഴ ; കനത്ത മഴയെത്തുടർന്ന് ആലപ്പുഴ ചങ്ങനാശേരി റോഡിൽ വെള്ളം കയറിയതിനാൽ കെഎസ്ആർടിസി സർവീസ് മങ്കൊമ്പ് ബ്ലോക്കുവരെ വെട്ടിച്ചുരുക്കി. ആലപ്പുഴയിൽ നിന്നും മങ്കൊമ്പ് ബ്ലോക്ക് വരെയാണിപ്പോൾ സർവീസ് നടത്തുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ പൂർണ്ണമായും നിർത്തലാക്കി.

 

ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും പത്തനംതിട്ട കോട്ടയം ഭാഗങ്ങളിൽനിന്നുള്ള മലവെള്ളപ്പാച്ചിലിൽ ആലപ്പുഴയിലെ നദികളിൽ ജലനിരപ്പുയരുകയാണ്. അച്ചന്കോവിലാർ, പമ്പ, മണിമലയാറുകളിൽ ജലനിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കവർധിപ്പിക്കുന്നു . ഇതിനെത്തുടർന്ന് കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പലയിടങ്ങളിലും വെള്ളംപൊങ്ങി. വെള്ളം പൊങ്ങിയതിനേത്തുടര്‍ന്ന് ചെങ്ങന്നൂരിലും കുട്ടനാട്ടിലും കൂടുതല്‍ ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 

 

 

OTHER SECTIONS