വനിത മതില്‍: ആരെയും നിര്‍ബന്ധിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

കൊച്ചി : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയോ നിര്‍ബന്ധമോയില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

വനിത മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസമില്ല. എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ഉള്‍പ്പെടെ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ തമ്പടിച്ചിട്ടുള്ളതിനാലാണ് ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കാത്തത്. അവര്‍ അവസരം നോക്കിയിരിക്കുകയാണ്. പൊലീസ് പരിശോധിച്ചശേഷം നിരോധനാജ്ഞ പിന്‍വലിക്കേണ്ടതാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

OTHER SECTIONS