ഇന്ത്യയുടെ വളര്‍ച്ചയെ ശാന്തതയോടെ കാണുക: ചൈനീസ് മാധ്യമം

By Shyma Mohan.16 Jul, 2017

imran-azhar


    ബീജിംഗ്: ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയെ ഗണ്യമായി വികസിപ്പിക്കാന്‍ ഉതകുന്ന രീതിയിലാണ് രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപങ്ങള്‍ എത്തുന്നതെന്ന് ചൈനയുടെ ഔദ്യോഗിക പത്രം. ഇന്ത്യയുടെ വളര്‍ച്ചയെ ചൈന ശാന്തതയോടെ കാണണമെന്നും പുതിയ കാലഘട്ടത്തിന് ആവശ്യമായ കാര്യക്ഷമമായ വികസന തന്ത്രത്തിനായി രാജ്യം പ്രവര്‍ത്തിക്കണമെന്നും ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ്.
    ഇന്ത്യക്ക് ലഭിക്കുന്ന വിദേശ നിക്ഷേപം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും പുതിയ തൊഴിലവസരങ്ങളുണ്ടാക്കുന്നതിനും വ്യാവസായിക വികസനത്തിനും വഴിയൊരുക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള മത്സരം നേരിടുന്നതിന് കാര്യക്ഷമമായ വികസന പ്രവര്‍ത്തനത്തിന് ചൈന ഊന്നല്‍ നല്‍കണമെന്നും ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ പദ്ധതിയെയും പ്രകീര്‍ത്തിക്കുന്ന ഗ്ലോബല്‍ ടൈംസ് ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതായും ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദശാബ്ദം മുന്‍പ് ചൈനയില്‍ നടന്നതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും ചൈനയില്‍ ഉണ്ടാക്കിയ വികസന കുതിപ്പ് ഇന്ത്യയിലും ഉണ്ടാക്കുമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

OTHER SECTIONS