കൊച്ചി- ലണ്ടൻ സർവീസ് ഇനി ആഴ്ചയിൽ 3 ദിവസം

By online desk .25 10 2020

imran-azhar

 


കൊച്ചി; ∙ യൂറോപ്പിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുകയാണ് എയർ ഇന്ത്യ.എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ് ആരംഭിക്കുന്നു എന്നുള്ള സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിലുള്ളവർക്ക് ഇനി നേരിട്ട് ലണ്ടനിലെത്താം. കൊച്ചി– ലണ്ടൻ സർവീസ് വണ്ഡേഭാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു വൻസ്വീകാര്യത ലഭിച്ചതാണ് ആഴ്ചയിൽ 3 ദിവസം ആരംഭിക്കുന്ന സർവീസിന് എയർ ഇന്ത്യ തുടക്കമിടാൻ തീരുമാനിച്ചത്.


ഡിസംബർ മാസം വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കിയിട്ടുണ്ട്.

 

 

യാത്രക്കാരുടെ കാലാംങ്ങളായുള്ള ആവശ്യമാണ് കൊച്ചിയിൽനിന്നും യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സർവീസ്. യൂറോപ്പിലേക്ക് സർവീസ് നടത്താൻ വിമാന കമ്പനികളെ ആകർഷിക്കാൻ വിമാനത്താവളം ഏറെ ഇളവുകൾ വാഗ്ദാനം ചെയ്തെങ്കിലും വിദേശ കമ്പനികളൊന്നും മുന്നോട്ടു വന്നില്ല. വന്ദേ ഭാരതിത് ദൗത്യമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്.


ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാൽ ലാൻഡിങ് ഫീസ് എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയത് ടിക്കറ്റ് നിരക്കു കുറയാൻ സഹായകമായിട്ടുണ്ട്. ഇക്കോണമി ക്ലാസിൽ കൊച്ചി– ലണ്ടൻ നിരക്ക് 25,000 മുതലും ലണ്ടൻ–കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്.


ഇന്ത്യയിലിപ്പോൾ 9 നഗരങ്ങളിൽനിന്നും എയർ ഇന്ത്യ ലണ്ടൻ സർവീസ് നടത്തുന്നുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ കൊച്ചിക്കു പിന്നിലാണെന്നതും എടുത്തുപറയേണ്ടതാണ്.

 

 

കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ളവർക്കും ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്കും കൊച്ചി–ലണ്ടൻ സർവീസ് പ്രയോജനപ്പെടും. ശ്രീലങ്കൻ എയർലൈൻസിനു പുറമേ ബ്രിട്ടിഷ് എയർവെയ്സും എയർ ഫ്രാൻസും തുർക്കിഷ് എയർലൈൻസും കൊളംബോയിൽനിന്നു ലണ്ടൻ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്. ഇത് യുഎസ് യാത്രയും എളുപ്പമാക്കും. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമാണ്.

 

 

OTHER SECTIONS