By online desk .28 11 2020
ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നാണ് വിജിലൻസ് പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.
ലൈഫ് മിഷൻ ക്രമക്കേടിലെ അഞ്ചാം പ്രതിയാണ് എം ശിവശങ്കർ. ലൈഫ് മിഷൻ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവരാണ് എം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നത്.യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് എം. ശിവശങ്കറിന് മാത്രമെ അറിവുണ്ടായിരുന്നുള്ളൂ എന്നാണ് യു.വി ജോസ് നൽകിയ മൊഴി.