മകരവിളക്ക് ;ശബരിമലയില്‍ കനത്ത സുരക്ഷ

By Anju N P.14 Jan, 2018

imran-azhar

 

പത്തനംതിട്ട: മകരവിളക്ക് കാണാനുള്ള തിരക്കിലാണ് സന്നിധാനവും പരിസരവും. മകരവിളക്ക് ഉത്സവങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്നെതന്നെ സന്നിധാനത്തെത്തിയ അയ്യപ്പഭക്തന്മാര്‍ മലയിറങ്ങാതെ മകരജ്യോതി ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു പേടിയും വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജപറഞ്ഞു.

 

ഒരു ലക്ഷത്തി പതിനായിരം പേരെ മാത്രമെ സന്നിധാനത്ത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍തന്നെ ഏകദേശം ഒരു ലക്ഷത്തിനടുത്ത് അയ്യപ്പ ഭക്തര്‍ സന്നിധാനത്തേക്ക് നിലയുറപ്പിച്ചിട്ടുണ്ട്.

 

തിരക്ക് കൂടുന്ന ഘട്ടത്തില്‍ പമ്പയിലും നിലക്കലും വടശ്ശേരിക്കരയിലുമൊക്കെ ഭക്തന്മാരെ തടഞ്ഞ് നിര്‍ത്തും. അതോടൊപ്പം തന്നെ മകരജ്യോതി ദര്‍ശനത്തിന് ശേഷം മലയിറങ്ങുന്ന അയ്യപ്പ ഭക്തര്‍ തിരക്കില്‍പെട്ട് അപകടം ഉണ്ടാവാതിരിക്കാനുള്ള ഒരുക്കങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

 

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിലും പരിസരങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

OTHER SECTIONS