By online desk .05 11 2020
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വിവിധ സര്‍വേകളില്‍ പങ്കെടുത്ത മലയാളികള്‍ അധികവും ട്രംപ് ഇന്ത്യയുടെ ആത്മസുഹൃത്തെന്നാണ് വിശേഷിപ്പിച്ചത്. സ്വാഭാവികമായും ഈ വോട്ടുകള്‍ ട്രംപിനു കിട്ടും എന്നാണ് കരുതിയിരുന്നു.എന്നാല്‍ പെട്ടിതുറന്നപ്പോള്‍ കണ്ടത് മലയാളികളുള്‍പ്പെടെ ഇന്ത്യാക്കാരും ഇന്ത്യന്‍ വംശജരും പൊതുവെ ജോ ബൈഡനോട് ഒപ്പമാണ് എന്നതായിരുന്നു. ഏറ്റവുമധികം മലയാളികളും ഇന്ത്യക്കാരുള്ള അഞ്ച് യുഎസ് സംസ്ഥാനങ്ങളില്‍ നാലിലും ജയിച്ചത് ജോ ബൈഡനാണ്.
യുഎസ്സില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോര്‍ണിയയിലാണ് ഏറ്റവുമധികം ഇലക്ടറല്‍ വോട്ടുകളുള്ളത്. 55 വോട്ടാണ് ഇവിടെയുള്ളത്. യുഎസ്സില്‍ ഏറ്റവുമധികം ഇന്ത്യക്കാരുള്ള സംസ്ഥാനവും കാലിഫോര്‍ണിയ തന്നെ. ലോസ് ഏഞ്ചലസ് അടക്കമുള്ള നഗരങ്ങള്‍ കാലിഫോര്‍ണിയയിലാണുള്ളത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 1.42 ശതമാനം ഇന്ത്യക്കാരാണ്. കാലിഫോര്‍ണിയയില്‍ വലിയ വ്യത്യാസത്തിനാണ് ബൈഡന് ട്രംപിനെ തോല്‍പ്പിച്ചത്. 65.4 ശതമാനം വോട്ട് ബൈഡനും 32.7 ശതമാനം വോട്ട് ട്രംപിനും. കാലിഫോര്‍ണിയ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യന്‍ ജനസംഖ്യയുള്ള യുഎസ് സംസ്ഥാനങ്ങള്‍ ന്യൂയോര്‍ക്ക് , ന്യൂജഴ്സി എന്നിവയാണ്. ഇവിടെയെല്ലാം ജോ ബൈഡന് വിജയിച്ചു.