സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി എന്‍ഐഎ സംഘം അതിര്‍ത്തി കടന്നു, ഇനി കൊച്ചിയിലേക്ക്

By online desk .12 07 2020

imran-azhar
കൊച്ചി; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന് എന്‍ഐഎയുടെ വാഹനം അതിര്‍ത്തി കടന്നു. ഇന്ന് പുലര്‍ച്ചെയാണ് ഈ വാഹനം ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. ഒരു സ്ഥലത്തും വാഹനം നിര്‍ത്തിയില്ല. വളരെ കൃത്യമായ രീതിയില്‍ സുരക്ഷ ഉറപ്പാക്കി ആണ് പ്രതികളെ കൊണ്ടു പോകുന്ന വാഹനം എന്‍ഐഎ സജ്ജീകരിച്ചത്. അകമ്പടിയായി കേരള പോലീസിന്റെ വാഹനവും ഉണ്ട്. പഴുതടച്ച സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവരുന്നത്.

 

അതേസമയം, എന്‍ഐഎയുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനേ തുടര്‍ന്ന് സ്വപ്നയെ സന്ദീപിനെ കൊണ്ടുവന്ന് വാഹനത്തിലേക്ക് കയറ്റി. വാഹനത്തിന്റെ പിന് വശത്തെ ടയറാണ് പഞ്ചറായത്. അല്പ സമയം വാഹനം റോഡ്സൈഡില് നിര്‍ത്തിയിട്ടു. സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് വാഹനങ്ങള്‍ അകമ്പടിയ്ക്കായി എത്തിയിട്ടുണ്ട്.  വാളയാര്‍ അതിര്‍ത്തിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ അരങ്ങേറിയിരുന്നു. തുടര്‍ന്നും ദേശീയ പാതയിലുള്‍പ്പെടെ കൂടുതല്‍ ആളുകള്‍ പ്രതിഷേധവുമായി എത്തുമെന്ന കാരണത്താലാണ് കൂടുതല് പോലീസുകാരെ ഉകമ്പടിക്കായി നിയോഗിച്ചത്. ദേശീയപാതയോരത്ത് നിരവധി ആളുകളാണ് സ്വപ്നയെ കൊണ്ടുപോകുന്ന വാഹനം കാണാന്‍ തടിച്ചുകൂടിയത്. 

 

അന്വേഷണ സംഘങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞ സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബംഗളൂരു കോറമംഗലയിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇന്നലെ രാത്രി മുഴുവനും ഇരുവരെയും ബംഗളൂരുവിലെ എന്‍ഐഎയുടെ ആസ്ഥാനത്തെത്തിച്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

 

 

 

OTHER SECTIONS