നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍; ഇത്തവണ അമ്മയ്‌ക്കൊപ്പമല്ല

By online desk .17 09 2020

imran-azhar

 

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍ . കോവിഡ് മഹാമാരിയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ 70-ാം പിറന്നാള്‍.
ഇത്തവണ അമ്മ ഹീരാബായിയ്‌ക്കൊപ്പമായിരിക്കില്ല മോദിയുടെ പിറന്നാള്‍ ആഘോഷം. കോവിഡ് വ്യാപനത്തിന്റെയും പാര്‍ലമെന്റ് സമ്മേളനത്തിന്റെയും പശ്ചാത്തലത്തില്‍ ജദിനത്തില്‍ മോദിയുടെ പതിവ് ഗുജറാത്ത് സന്ദര്‍ശനത്തിന് സാദ്ധ്യതയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


2014ന് ശേഷമുള്ള എല്ലാ ജന്മദിനത്തിലും മോദി അമ്മയ്‌ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷിച്ചിരുന്നത്.  അതേസമയം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 20 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ  പരിപാടികളാണ് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുള്ളത്. മോദിയുടെ എഴുപതാം പിറന്നാളായതിനാല്‍ത്തന്നെ '70'ന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുള്ളത്.

 

രാജ്യത്തെ ഓരോ മണ്ഡലത്തിലെയും 70 വികലാംഗര്‍ക്ക് കൃത്രിമ കൈകാലുകളും  മറ്റ് ഉപകരണങ്ങളും സമ്മാനിക്കാനും 70 അന്ധര്‍ക്ക് കണ്ണട നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 'പ്രധാനമന്ത്രിയുടെ ജീവിതവും ദൗത്യവും' സംബന്ധിച്ച് 70 വെര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കും. അദ്ദേഹം രാജ്യത്തിന്റെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ദശലക്ഷം പേരുടെ ജന്മദിനാശംസകള്‍ അടങ്ങിയ ഒരു സെല്‍ഫി വീഡിയോ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 

OTHER SECTIONS