എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിര്‍ദ്ദേശിച്ച് ദിഗ് വിജയസിങ്

By online desk .28 01 2020

imran-azhar

 

ഡല്‍ഹി : രാജ്യത്തെ തൊഴിലില്ലായ്മ കണക്കിലെടുത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്. തൊഴില്‍രഹിതരുടെ പട്ടികയെ ഏകീകൃത അജണ്ടയെന്നും എന്‍ആര്‍സിയെ വിഭജന അജണ്ടയെന്നുമാണ് ദിഗ്വിജയ സിങ് വിശേഷിപ്പിച്ചത്.ട്വിറ്ററിലൂടെയാണ് ദിഗ്വിജയ സിങിന്റെ പ്രസ്താവന.

 

'പ്രധാനമന്ത്രിയോട് എനിക്ക് ഒരു നിര്‍ദ്ദേശമുണ്ട് രാജ്യത്ത് സാമൂഹിക അസ്വസ്ഥതകളുണ്ടാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിന് പകരം വിദ്യാസമ്പന്നരായിട്ടും തൊഴിലില്ലാത്തവരുടെ ദേശീയ പട്ടിക തയ്യാറാക്കുക' . അദ്ദേഹം അത് ചെയ്യില്ല കാരണം അത് വിഭജന അജണ്ടയുടെ ഭാഗമല്ലല്ലോ, ഏകീകൃത അജണ്ടയല്ലേ!'- ദിഗ്വിജയ സിങ് ട്വിറ്ററില്‍ കുറിച്ചു.

 

 

OTHER SECTIONS