ഒൻപത് അൽ ഖ്വയ്‍ദ തീവ്രവാദികൾ പിടിയിലായി; ഇവർ പദ്ധതിയിട്ടത് വൻ ഭീകരാക്രമണം

By online desk .19 09 2020

imran-azhar

 

ഡൽഹി: രാജ്യത്തെ വിവിധ ഇടങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിൽ ഒൻപത് അൽ ഖ്വയ്‍ദ തീവ്രവാദികൾ പിടിയിലായി . പശ്ചിമബംഗാളിൽ നിന്നും ആറുപേറും കേരളത്തിൽ നിന്ന് മൂന്നുപേരുമാണ് പിടിയിലായിരിക്കുന്നത്.

 

ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കൊച്ചിയിൽനിന്നുംപിടിയിലായ മൂന്നുപേർ.ഇവർ പദ്ധതിയിട്ടത് വലിയ ഭീകരാക്രമണമാണെന്നും എൻ ഐ എ പറഞ്ഞു . ഇവരിൽനിന്നും ആയുധനകളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട് . ഭീകരർ ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ടതായും എൻ ഐ എ പറയുന്നു. ഡൽഹിയിലേക്ക് കടക്കാൻ പദ്ധതിയിട്ട സംഘം പണം സ്വരൂപിക്കാനും ശ്രമിച്ചിരുന്നു . വന്‍ഭീകരാക്രമണ പദ്ധതിയാണ് തകര്‍ത്തതെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്.

 

പിടിയിലായ മൂന്നുപേരും കെട്ടിടനിർമാണ തൊഴിലാളികൾ എന്ന നിലയിലാണ് കഴിഞ്ഞിരുന്നത് . ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ് അതിനാൽ ഇവരെ എൻ ഐ എ ഡൽഹി യൂണിറ്റിന് കൈമാറിയേക്കും . ഇന്നുതന്നെ ഇവരെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കിയേക്കും

 

OTHER SECTIONS