പഴകിയ മത്സ്യകടത്ത് ; 5 വാഹനങ്ങള്‍ പിടിച്ചെടുത്തു

By online desk .07 08 2020

imran-azhar




തിരുവനന്തപുരം: മറ്റിടങ്ങളില്‍ നിന്ന് പഴകിയ മത്സ്യമെത്തിച്ചുള്ള വില്‍പന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് പരിശോധന ശക്തമാക്കിയിരുന്നത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് കിളളി ഭാഗത്ത് നിന്നും പഴകിയ മത്സ്യം പിടികൂടിയത്.


കാട്ടാക്കടയില്‍ കിളളി അടക്കമുള്ള പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാണ്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പഴകിയ മത്സ്യം വിറ്റഴിക്കാമെന്ന വിലയിരുത്തലിലാണ് മത്സൃമെത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അഞ്ച് വാഹനങ്ങളിലായാണ് മത്സ്യം എത്തിച്ചത്. ഈ അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 125 കിലോ മത്സ്യവും പഴകിയതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, ഇവ നശിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. ഏതായാലും ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം പഴകിയ മത്സ്യം എത്തിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ കര്‍ശനപരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.

 

 

OTHER SECTIONS