മൃതസഞ്ജീവനി മറയാക്കി സംസ്ഥാനത്ത് അവയവദാന മാഫിയകൾ സജീവം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ക്രൈം ബ്രാഞ്ച്

By online desk .23 10 2020

imran-azhar

 


തിരുവനന്തപുരം : സംസ്ഥാനത്ത് അവയവദാന മാഫിയയുടെ വാഴ്ച... സംസ്ഥാനത്ത് അവയവദാന മാഫിയകൾ പ്രവർത്തിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. അവയവദാനത്തിനായി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നതായും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും ഏജന്റുമാരുടെ പ്രവർത്തനം നടക്കുന്നത് എന്നും വെളിപ്പെടുത്തൽ . കൊടുങ്ങലൂരിൽ നിരവധിപേർക്ക് അവയവം നഷ്ട്ടപെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

സംഭവത്തിൽ കേസ് എടുത്തതായും ക്രൈം ബ്രാഞ്ച് അറിയിച്ചു . സംസ്ഥാന സർക്കാർ പദ്ധതിയായ മൃത സഞ്ജീവനി മറയാക്കിയാണ് ഇവർ അവയവ കച്ചവടം നടത്തിയിരുന്നത്. അതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അന്വേഷണ പരിധിയിൽ ആയി ഐ ജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. എസ്.പി. സുദർശൻ കേസ് അന്വേഷിക്കും.

OTHER SECTIONS