കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി: തീരുമാനം പാക് സൈനിക മേധാവി ഉടന്‍ എടുക്കും

By Shyma Mohan.16 Jul, 2017

imran-azhar


    റാവല്‍പിണ്ടി: ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജിയില്‍ പാക് സൈനിക മേധാവി ജനറല്‍ കമര്‍ ജാവേദ് ബജ്‌വ തീരുമാനമെടുക്കും. പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ച വധശിക്ഷക്കെതിരെ ജാദവ് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. സൈനിക കോടതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കുല്‍ഭൂഷണ്‍ ജാദവ് സൈനിക മേധാവിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നുവെന്നും ജനറല്‍ ബാജ്‌വ ജാദവിന്റെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സിന്റെ(ഐ.എസ്.പി.ആര്‍) ഡയറക്ടര്‍ ജനറലായ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ റാവല്‍പിണ്ടിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സൈനിക മേധാവി ദയാഹര്‍ജിയില്‍ ജാദവിനെതിരെയുള്ള തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും സൈനിക മേധാവിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഐ.എസ്.പി.ആറിന്റെ പ്രസ്താവന അനുസരിച്ച് കഴിഞ്ഞ ജൂണ്‍ 22നാണ് കുല്‍ഭൂഷണ്‍ ജാദവ് ദയാഹര്‍ജി ബാജ്‌വക്ക് സമര്‍പ്പിച്ചത്.   

OTHER SECTIONS