700 ലധികം വർഷം പഴക്കം ; ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖ മണ്ഡപത്തിന്റെ ഒരുഭാഗം പൊളിഞ്ഞു വീണു

By online desk .23 11 2020

imran-azhar

 

 

തിരുവനന്തപുരം: എഴുനൂറിലധികം വർഷം പഴക്കമുള്ള തിരുവനന്തപുരത്തെ ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപത്തിൽ ഒരുഭാഗം പൊളിഞ്ഞു വീണു. അവശേഷിക്കുന്ന ഭാഗവും ഇപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴാറായ അവസ്ഥയിലുമാണ്. കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായിട്ടില്ല.ചരിത്രം വ്യക്തമാക്കുന്നത് എ.ഡി.1305ലാണ് കൊട്ടാരം നിര്‍മിച്ചതെന്നാണ് . തിരുവിതാംകൂർ രാജവംശത്തിന്റെ അമ്മവീടെന്നാണ് കൊട്ടാരം അറിയപ്പെട്ടിരുന്നത്.


സ്വാതന്ത്ര്യസമരചരിത്രത്തില്‍ ശ്രദ്ധേയമായ ഏടായ ആറ്റിങ്ങല്‍ കലാപത്തിന് പശ്ചാത്തലവും ഈ കൊട്ടാരമാണ്. സംരക്ഷണമില്ലാതെ കിടന്നിരുന്ന കൊട്ടാരത്തിന്‍റെ മുഖമണ്ഡപത്തിന്‍റെ ഒരു ഭാഗം കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണു. മറ്റ് ഭാഗങ്ങളും നാശത്തിന്‍റെ വക്കിലാണ്. സംരക്ഷിത സ്മാരകം ആക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും എന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത് എന്നാൽ ഇതുവരെ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല കൊട്ടാരം സാമ്രസ്ക്ഷിക്കുന്നതിനായി ഇനിയും നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ ഈ ചരിത്ര സ്മാരകം നാമാവശേഷമാകും.

OTHER SECTIONS