രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

By online desk .27 11 2020

imran-azhar

 

രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ എ.ജി. പേരറിവാളന്‍ സമർപ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചനമാവശ്യപ്പെട്ടാണ് പേരറിവാളന്‍ ഹര്‍ജി സുപ്രിംകോടതി സമര്‍പ്പിച്ചത്. മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തമിഴ്‌നാട് ഗവര്‍ണറാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതും കോടതി ഇന്ന് പരിശോധിക്കും.


രാജീവ് വധക്കേസിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്നതുമായി ബന്ധപ്പെട്ട അന്വേഷണവും പേരറിവാളനുമായി ബന്ധമില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. പേരറിവാളന്റെ ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്. ജയിൽ മോചനം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

OTHER SECTIONS