കോവിഡ് പ്രതിരോധത്തിന്റെ ശൈലി മാറ്റാൻ പോലീസ് ; ഉന്നതതല യോഗം ഇന്ന്

By online desk .11 08 2020

imran-azhar

 


തിരുവനന്തപുരം ; കോവിഡ് പ്രതിരോധത്തിന്റെ ശൈലി മാറ്റാൻ കേരളാപോലീസ് തീരുമാനം. നിയന്ത്രണ മേഖലകളിലെ എതിർപ്പും രോഗവ്യാപനം കൂടുന്നതുമാണ് ഇത്തരമൊരു തരുമാനത്തിലേക്ക് പോലീസിനെ നയിച്ചത്. പുതിയ രീതികളാലോചിക്കാൻ പോലീസിന്റെ ഉന്നതതല യോഗം ഇന്ന് ചേരും.

 

നിലവിലെ രീതികളിൽ ചില ഉദ്യോഗസ്ഥർ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 3 ആം തീയതി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നിർദേശം ലഭിച്ചിരുന്നു. അന്ന് തന്നെ ഇറങ്ങിയ ഡിജിപിയുടെ ഉത്തരവിൽ ഓരോപോലീസ് സ്റ്റേഷനും തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ കോവിഡ്‌ രോഗികളുടെ എന്നതിൽ 10 ആം തീയതിക്കുള്ളിൽ നേരിയ തോതിലെങ്കിലും മാറ്റം വരുത്തണമെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ തീയതി പിന്നിട്ടിട്ടും രോഗികളുടെ എണ്ണം കുറയാത്തതിനാലാണ് പുത്തൻ രീതികൾ അവലംബിയ്ക്കാൻ പോലീസ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്.

 

പല കോവിഡ്‌ വ്യാപന മേഖലകളിൽ നിന്നും വാൻ എതിർപ്പാണ് പോലീസിനെതിരെ ഉയർന്നുവന്നത്. കർശന നിയന്ത്രണങ്ങൾ കോവിഡ് വ്യാപന മേഖലകളിൽ അടിച്ചേൽപ്പിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. ഈ പ്രശ്നങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചചെയ്യും. എസ്‌പി മുതൽ ഡിജിപി വരെയുള്ള മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസ് വഴി ചർച്ചയിൽ പങ്കെടുക്കും.

 

 

 

OTHER SECTIONS