പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു; അച്ഛന് ഭാരതരത്ന ലഭിച്ച ദിവസത്തെ ഓർത്ത് മകൾ ഷർമിസ്ത

By online desk .12 08 2020

imran-azhar

 


ന്യൂ ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരവെ, അച്ഛന് ഭാരതരത്ന ലഭിച്ച ദിവസത്തെ ഓർത്തുകൊണ്ട് മകൾ ഷർമിസ്ത മുഖർജി. അച്ഛന് ഭാരത് രത്‌ന ലഭിച്ച ദിവസം തനിക്ക് ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നുവെന്ന് ഷർമിസ്ത ട്വറ്ററിൽ കുറിച്ചു.


“കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 , എന്റെ അച്ഛന് ഭാരത് രത്‌ന ലഭിച്ചു. എനിക്ക് ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു അത്. കൃത്യം ഒരു വർഷത്തിനുശേഷം, ഓഗസ്റ്റ് 10 ന് അദ്ദേഹം ഗുരുതരാവസ്ഥയിലായി. ദൈവം തനിക്കുവേണ്ടി ഏറ്റവും നല്ലത് ചെയ്യട്ടെ, ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും സമത്വത്തോടെ സ്വീകരിക്കാൻ എന്നെ ശക്തിപ്പെടുത്തട്ടെ. ക്ഷേമാന്വേഷണം നടത്തിയ എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ഞാൻ നന്ദി പറയുന്നു, ” എന്നാണ് ഷർമിസ്ത ട്വീറ്റ് ചെയ്തത്.

 

 


ചൊവ്വാഴ്ച, ആശുപത്രി പ്രവേശിപ്പിച്ച ശേഷം, പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആയെന്ന് മുഖർജി, പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 84 കാരനായ പ്രണബ് മുഖർജി ദില്ലി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. തിങ്കളാഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകാനും അദ്ദേഹം നിർദേശിച്ചു.

 

 

OTHER SECTIONS