പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരം

By online desk .11 08 2020

imran-azhar

 


ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരം. പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിർത്തുന്നതെന്നും ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രി അറിയിച്ചു.

 

84 വയസ്സുള്ള പ്രണബ് മുഖർജിയെ തിങ്കളാഴ്ച ഉച്ചയോടെയാണ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് -19 പരിശോധനയും നടത്തിയിരുന്നു. ഈ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

 

തുടർന്ന് തനിക്ക് കോവിഡ് -19 ന് പോസിറ്റീവാണെന്നും താനുമായി സമ്പർക്കം പുലർത്തിയിരുന്ന ആളുകളോട് ക്വാറന്റീനിൽ പോകണമെന്ന് മുഖർജി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വന്നയുടനെ, വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസകളും പ്രാർത്ഥനയുമായി വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ സന്ദേശമയച്ചിരുന്നു. 

 

പ്രസിഡന്റ് രാം നാഥ് കോവിന്ദ് മുഖർജിയുടെ മകൾ ഷർമിസ്ത മുഖർജിയുമായി സംസാരിക്കുകയും തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച ആർ & ആർ ആശുപത്രി സന്ദർശിച്ച് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. 

 

 

 

OTHER SECTIONS