ചൈനയിലെ സമുദ്രവിഭവങ്ങളിൽ കൊറോണ വൈറസ് സാന്നിധ്യം

By online desk .11 08 2020

imran-azhar

 

 

ബീജിംഗ്: ചൈനയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിന്ന് ഇറക്കുമതി ചെയ്ത സമുദ്രവിഭവങ്ങളുടെ പാക്കേജിൽ കൊറോണ വൈറസ് കണ്ടെത്തി. ചൈനയിലെ കിഴക്കൻ ഷാൻ‌ഡോംഗ് പ്രവിശ്യയിലെ തുറമുഖ നഗരമായ യന്തായിയിൽ മൂന്ന് കമ്പനികൾ വാങ്ങിയ ഫ്രോസൺ സീഫുഡിന്റെ പുറം പാക്കേജിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.ഡാലിയനിൽ നിന്നും ഇറക്കുമതി ചെയ്ത പാക്കേജിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് യന്തായ് സിറ്റി സർക്കാർ അറിയിച്ചു.

 

ജൂലൈയിൽ ഡാലിയനിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇക്വഡോറിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനുകളുടെ പാക്കേജിൽ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. തുടർന്ന് ചൈന മൂന്ന് ഇക്വഡോറിയൻ ചെമ്മീൻ കമ്പനികളിൽ നിന്നുള്ള ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

 

ചൈനീസ് നഗരമായ വുഹാനിൽ സമുദ്രോൽപ്പന്നങ്ങളും വന്യജീവികളും വിൽക്കുന്ന ഒരു മാർക്കറ്റിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.

 

 

 

OTHER SECTIONS