ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടാന്‍ യേശുവിന്റെ ചിത്രത്തിനു പകരം ചൈനീസ് പ്രസിഡന്റ്

By Shyma Mohan.14 Nov, 2017

imran-azhar

 
    ബീജിംഗ്: സമൂഹത്തിലെ താഴെത്തട്ടുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണം ഉറപ്പാക്കുന്നതിന് പുതിയ തന്ത്രവുമായി ചൈനീസ് ഭരണകൂടം. സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ നേട്ടം ലഭ്യമാകുന്നതിന് യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ക്കു പകരം ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ക്‌സി ജിന്‍പിംഗിന്റെ ചിത്രങ്ങള്‍ വീട്ടില്‍ തൂക്കിയിടാനുമാണ് ക്രൈസ്തവരുള്ള ഗ്രാമങ്ങളില്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കുന്നത്.
    പ്രാദേശിക സര്‍ക്കാരുകളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ മതവിശ്വാസികളെ പാര്‍ട്ടി വിശ്വാസികളാക്കാന്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഴിമതിക്കും കുംഭകോണങ്ങള്‍ക്കും പിന്നില്‍ അന്ധവിശ്വാസത്തിലൂന്നിയ മതാചാരമാണെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമം തന്നെ പറഞ്ഞിരുന്നു. പ്രാദേശിക സര്‍ക്കാരുകളുടെ പുതിയ നീക്കത്തെ തുടര്‍ന്ന് വീടുകളിലുള്ള മതഗ്രന്ഥങ്ങളും ചിത്രങ്ങളും 600ഓളം ഗ്രാമങ്ങളില്‍ നീക്കം ചെയ്യുകയും അവയ്ക്ക് പകരമായി ചൈനീസ് പ്രസിഡന്റ് ക്‌സി ജിന്‍പിംഗിന്റെ 450 ചിത്രങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

OTHER SECTIONS