കൊച്ചി എന്‍ഐഎ ഓഫീസിനുമുന്നില്‍ സുരക്ഷ ശക്തം, ബാരിക്കേഡുകള്‍ സ്ഥാപിച്ചു; നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

By online desk .12 07 2020

imran-azhar
കൊച്ചി ; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ചോദ്യം ചെയ്യാനായി എത്തിക്കുന്ന എന്‍ഐഎയുടെ കൊച്ചി ഓഫീസിനു മുന്നില്‍ സുരക്ഷ ശക്തം. മുന്‍ കരുതലെന്ന് നിലയില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള വന്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പോലീസിന്റെ നടപടി.

 

വാളയാറിലും ദേശീയപാതയില്‍ പലയിടത്തുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം വന്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പലയിടങ്ങളിലായി വാഹനം തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. കൊച്ചിയിലെ എന്‍ഐഎയുടെ ഓഫീസിനു മുന്നിലും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാലാണ് ഇവിടെ സുരക്ഷ ശക്തമാക്കിയത്.

 

 

 

 

OTHER SECTIONS