കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ ക്കെതിരെ വെളിപ്പെടുത്തലുമായി മനോജ് കുമാർ

By online desk .28 11 2020

imran-azharകൊല്ലം: കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവായ  മനോജ് കുമാർ. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് ഗണേഷ് കുമാറിന്റെ ബന്ധു കൂടിയായ  മനോജ് കുമാർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 

ഗണേഷ് കുമാറാണ് സോളാര്‍ കേസിലെ മുഖ്യപ്രതി. രക്ഷിക്കണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞപ്പോൾ താന്‍ ഇടപ്പെട്ടുവെന്നും പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണെന്നും അവർ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ സംസാരിക്കവേയായിരുന്നു മനോജിന്റെ പുതിയ വെളിപ്പെടുത്തല്‍.

 

സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന്‌ മുമ്പ്, താനാണ് ഇതിലെ മുഖ്യപ്രതി ആയതിനാൽ ‌ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ ദൈവം ഒരിക്കലും പൊറുക്കാത്ത കാര്യങ്ങളാണ് പിന്നീട് പരാതിക്കാരിയെക്കൊണ്ട്‌ ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തത്.

 

ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല. എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കും  മനോജ് കുമാർ പറഞ്ഞു.

OTHER SECTIONS