ശ്രീദേവിയുടെ മരണം ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണെന്ന് റിപ്പോര്‍ട്ട്

By Shyma Mohan.25 Feb, 2018

imran-azhar


    ന്യൂഡല്‍ഹി: ബോളിവുഡിലെയും ഇന്ത്യന്‍ സിനിമയിലെ തന്നെയും നിത്യ വസന്തമായ നടി ശ്രീദേവിയുടെ മരണം ഹോട്ടലിലെ ബാത്ത് റൂമില്‍ കുഴഞ്ഞുവീണെന്ന് റിപ്പോര്‍ട്ട്. അറബ് മാധ്യമമായ ഖലീജ് ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ശ്രീദേവിയുടെ മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയായതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. ഇന്നലെ രാത്രി 11.30ക്കാണ് യുഎഇയിലെ റാസല്‍ഖൈമയില്‍ വെച്ച് ശ്രീദേവി മരണമടഞ്ഞത്. കുഴഞ്ഞുവീണ  റാഷിദ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ സിനിമയുടെ ശ്രീയുടെ മരണം സംഭവിച്ചുകഴിഞ്ഞു. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.