മോഷണം പോയ ബുദ്ധ വിഗ്രഹം 57 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യക്ക് തിരികെ നല്‍കി ബ്രിട്ടന്‍

By Shyma Mohan.15 Aug, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയില്‍ നിന്ന് 1961ല്‍ മോഷണം പോയ ബുദ്ധ വിഗ്രഹം തിരികെ നല്‍കി ബ്രിട്ടന്‍. വെങ്കലവും വെള്ളിയും ചേര്‍ത്തു നിര്‍മ്മിച്ച വിഗ്രഹം 57 വര്‍ഷങ്ങള്‍ക്കു മുമ്പ് നളന്ദ മ്യൂസിയത്തില്‍ നിന്നാണ് നഷ്ടപ്പെട്ടത്. 1961ല്‍ മ്യൂസിയത്തില്‍ നിന്ന് 14 വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വൈകെ സിന്‍ഹക്കാണ് സ്വാതന്ത്ര്യദിനത്തില്‍ വിഗ്രഹം കൈമാറിയത്. മെട്രോ പൊളിറ്റന്‍ പോലീസിന്റെ സഹായത്തോടെയാണ് തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വ്യാപാര മേളയില്‍ വെച്ച് അസോസിയേഷന്‍ ഓഫ് റിസര്‍ച്ച് ഇന്‍ ടു ക്രൈംസ് എഗൈന്‍സ്റ്റ് ആര്‍ട്ടിലെ ലിന്റ ആല്‍ബേര്‍ട്‌സണ്‍, ഇന്ത്യ പ്രൈഡ് പ്രോജക്ടിലെ വിജയ് കുമാര്‍ എന്നിവര്‍ വിഗ്രഹം തിരിച്ചറിഞ്ഞതാണ് വിഗ്രഹം വീണ്ടും ഇന്ത്യയിലെത്താന്‍ സഹായിച്ചത്.

OTHER SECTIONS