ധരിക്കാന്‍ മാത്രമല്ല, മാസ്‌ക് നിര്‍മ്മിച്ചും വിദ്യാര്‍ത്ഥിനികള്‍

By online desk .11 08 2020

imran-azhar

 വെഞ്ഞാറമൂട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ എല്‍.എസ്.ദേവികയും എസ്.ജി.ഹരിനന്ദനയുമാണ് കോവിഡ് കാലത്ത് സ്വയം നിര്‍മ്മിച്ച മാസ്‌ക്കുകളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. കോവിഡ് കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് സ്‌കൂളിലെ ഗൈഡ്‌സ് ക്യാപ്റ്റന്‍ നസീമയുടെ നേതൃത്വത്തില്‍ മാസ്‌ക്,
സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മ്മാണത്തിന് സ്വയം തയ്യാറാവുകയായിരുന്നു ഇവര്‍.

 

മാസ്‌ക്കുകളും സാനിറ്റൈസറും മാണിക്കല്‍ പഞ്ചായത്തില്‍ സൗജന്യമായി വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന വിതരണ ചടങ്ങില്‍ പൊതുപ്രവര്‍ത്തകരായ പൂലന്തറ ഗിരീഷ്, ചന്തവിള സുരേഷ്, നസീമ തുടങ്ങിയവര്‍ പങ്കെടുത്തു. ഇനിയും കഴിയുന്നത്രയും മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് സൗജന്യമായി വിതരണം ചെയ്യുമെന്ന് ഹരിനന്ദനയും ദേവികയും പറഞ്ഞു.

 

 

 

 

OTHER SECTIONS