സുശാന്തിന്റെ ആത്മഹത്യ ; റിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ സിബിഐ കേസെടുത്തു

By online desk .07 08 2020

imran-azhar

 

 

ന്യൂഡൽഹി; നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്കും കുടുംബാങ്ങങ്ങൾക്കുമെതിരെ സിബിഐ കേസെടുത്തു. സുശാന്തിന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാൻ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് റിയയ്ക്കും കുടുംബങ്ങൾക്കുമെതിരെ സിബിഐ കേസ് രെജിസ്റ്റർ ചെയ്തത്.

 

റിയ ചക്രബർത്തിക്കും കുടുംബാംഗങ്ങളായ ഇന്ദ്രജിത് ചക്രബർത്തി, സന്ധ്യ ചക്രബർത്തി, ഷോയിക് ചക്രബർത്തി എന്നിവർക്കെതിയുമാണ് സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. കൂടാതെ, റിയയുടെ കൂട്ടാളികളായ സാമുവൽ മിറാൻ‌ഡ, ശ്രുതി മോഡി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരിപ്പോൾ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. കേസിൽ കൂടുതലാളുകളെ പ്രതി ചേർക്കാൻ സാധ്യതയുണ്ട്.

 

ഗൂഢാലോചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൽ, അനാവശ്യമായി തടങ്കലിൽ പാർപ്പിക്കൽ, മോഷണം, ക്രിമിനൽ ചട്ട ലംഘനം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തത്.

 

കേസന്വേഷണവുമായി ബന്ധപെട്ട് മുംബൈ- ബീഹാർ പോലീസുകൾ തമ്മിലുള്ള തർക്കമാണ് കേസ് സിബിഐക്ക് വിട്ടുകൊടുക്കാൻ കാരണമായത്. ഇതിനിടെ കേസിന്റെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ നടത്താൻ ഡൽഹി ആന്റി കറപ്ഷൻ വിഭാഗത്തിനെ ചുമതലപ്പടുത്തിയിട്ടുണ്ട്.

=====================================

"ഞാന്‍ സ്വര്‍ഗത്തിലാണെന്ന് ആരാധകരോട് പറയൂ" VIDEO :

 

 

 

 

OTHER SECTIONS