വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടുത്ത മാസം ചൈനയില്‍

By Shyma Mohan.13 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: ഷാംഗെയ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടുത്ത മാസം ചൈനയില്‍. ജൂണില്‍ ചൈനീസ് നഗരമായ ക്വിംഗ്ഡാവോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എസ്.സി.ഒ ഉച്ചകോടിക്ക് മുമ്പ് നടക്കുന്ന യോഗത്തിലാണ് സുഷമ സ്വരാജ് പങ്കെടുക്കുക. ദോക് ലാമിലെ സംഘര്‍ഷത്തിന് ഇരുരാജ്യങ്ങളും അയവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുഷമ സ്വരാജ് ചൈന സന്ദര്‍ശിക്കുന്നത്.

OTHER SECTIONS