താജ്മഹലിനെ രാം മഹല്‍ എന്നോ കൃഷ്ണ മഹലോ ആക്കി ഇന്ത്യന്‍ സ്വത്വം നല്‍കണം; ബിജെപി എംഎല്‍എ

By Shyma Mohan.14 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ ചരിത്ര സ്മാരകമായ താജ് മഹലിന് രാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്ന പേരോ നല്‍കി ഇന്ത്യന്‍ സ്വത്വം നല്‍കണമെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബെയ്‌റിയയില്‍ നിന്നുള്ള വിവാദ പ്രസ്താവനകളുടെ തോഴന്‍ സുരേന്ദ്ര സിംഗാണ് തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ദിവസം മുന്‍പ് വിഎച്ച്പി പ്രവര്‍ത്തകര്‍ താജ്മഹലിന്റെ പടിഞ്ഞാറന്‍ ഗേറ്റ് തകര്‍ത്തതിന് പിന്നാലെയാണ് സുരേന്ദ്ര സിംഗിന്റെ വിവാദ പ്രസ്താവന. പേര് മാറ്റുന്നതിനുള്ള അധികാര സ്ഥാനത്താണ് താനെങ്കില്‍ 15 മാസത്തിനകം തന്നെ താജ്മഹലിന്റെ പേര് മാറ്റുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മൂന്ന് ദിവസം മുന്‍പും് താജ് മഹലിന് ശിവാജി മഹല്‍, രാം മഹല്‍, കൃഷ്ണ മഹല്‍ ഇവയില്‍ ഏതെങ്കിലും പേര് നല്‍കണമെന്ന് എംഎല്‍എ ഉന്നയിച്ചിരുന്നു.

OTHER SECTIONS