ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും

By online desk .13 08 2020

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് പതിനഞ്ചോടെ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഐ.സി.എം.ആര്‍. വാക്‌സിന്‍ നിര്‍മ്മാണം അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേര്‍ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.
കോവിഡ് വാക്‌സിന്റെ ഉല്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന്‌വിദഗ്ദ്ധ സമിതി ഇന്നലെ നീതി ആയോഗ് അംഗം വി.കെ പോളിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.


ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

 

 

OTHER SECTIONS