കാലൂന്നണ്ട, കുഴിയിലാകും

By online desk.11 08 2020

imran-azhar

 

 

തിരുവനന്തപുരം: ശംഖുംമുഖത്തെ പഴയ റോഡിലേക്ക് ഒന്ന് കാലൂന്നിയില്‍ ഒരു വലിയ കുഴിയിലേയ്ക്ക് പതിക്കും. തീരം മുഴുവന്‍ കടലെടുത്തതോടെയാണ് ബീച്ചും റോഡും ഇല്ലാതായത്. ഒരുകാലത്ത് നാടിനെ മുഴുവന്‍ ആകര്‍ഷിച്ചിരുന്ന ശംഖുംമുഖം തീരം ഇന്ന് മരണക്കുഴിയാണ്. പത്തടിയോളം താഴ്ചയുള്ള കുഴിയായി ഇവിടം മാറിയിരിക്കുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ ശംഖുംമുഖത്തിന്റെ ദുരിതം തുടങ്ങുന്നത് ഓഖി മുതലാണ്. ശക്തമായ തിരയടിയെ തുടര്‍ന്ന് തീരത്തേക്ക് കടല്‍ ആര്‍ത്തിരമ്പുകയാണ്.

 

മഴ കൂടി കനത്തതോടെ തീരത്തെ റോഡും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകേണ്ട പ്രധാന റോഡാണിത്. നേരത്തെ ശംഖുംമുഖത്ത് എത്തുന്നവര്‍ക്ക് റോഡിനു താഴെ ഇറങ്ങി നില്‍ക്കാന്‍ പാകത്തിലായിരുന്നു തീരമുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് തീരം പൂര്‍ണമായും കടലെടുത്തു. അതിനു പുറമെ കടല്‍ കരയിലേക്ക് അടിച്ചു കയറുകയാണ്. ഇതിനു സമീപത്തെ കാര്‍ഗോ സ്‌റ്റേഷന്റെ ഗേറ്റിലേക്കു പോലും തിരമാലയെത്തി. റോഡും ഫുട്പാത്തും ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ രണ്ടാള്‍ പൊക്കത്തില്‍ കുഴിയാണ്.

 

 

 

OTHER SECTIONS