സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം

By online desk .14 08 2020

imran-azhar

 


ന്യൂഡൽഹി; കോവിഡ് ഭീഷണിക്കിടയിലും 74ാം മത് സ്വാതന്ത്രദിനാഘോഷത്തിനൊരുങ്ങി രാജ്യം. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

കോവിഡ് മാനദണ്ഡങ്ങളും ജാഗ്രത നടപടികളും പാലിച്ചാലും ഇത്തവണത്തെ സ്വാതന്ത്രദിനം രാജ്യം ആചരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 7 .20 ന് ചെങ്കോട്ടയിൽ എത്തും. മാസ്ക്ക് ധരിക്കലും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. സേനാംഗങ്ങളും ഡൽഹി പോലീസിലുള്ളവരും കോവിഡ് നെഗറ്റീവ് ആയിരിക്കണം. പ്രധാനവേദിയിൽ പത്ത് മുതിർന്ന കേന്ദ്രമന്ത്രിമാർ മാത്രം. മറ്റ് മന്ത്രിമാർക്കും ജഡ്ജിമാർ അടക്കമുള്ള അതിഥികൾക്കും പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. അതിഥികളുടെ എണ്ണം ഇത്തവണ പരിമിതപ്പെടുത്തിയിട്ടുണ്ട്.

 

ഉപ്പുസത്യാഗ്രഹമാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രധാന പ്രമേയം. കോവിഡ് പ്രതിരോധ നടപടികളും, ജമ്മുകാശ്മീരിലെ വികസന പരിപാടികളും, അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇടം പിടിക്കുമെന്നാണ് സൂചന. ഓരോ ഇന്ത്യക്കാരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ അടങ്ങിയ തിരിച്ചറിയൽ കാർഡുകൾ, ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റൽ വൽക്കരണം, ഡോക്ടർമാരുടെ ഓൺലൈൻ സേവനം, എന്നിവയടങ്ങുന്ന വൻ പദ്ധതിയായ ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ മോദി സ്വാതന്ത്യദിനത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

 

OTHER SECTIONS