ആണ്‍സുഹൃത്തിന് മുന്നില്‍വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയായി നഗ്ന ദൃശ്യങ്ങള്‍ എടുത്തു

By Anju N P.26 May, 2018

imran-azhar

 

പനാജി: ആണ്‍സുഹൃത്തിന് മുന്നില്‍വെച്ച് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി. സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ മൂന്ന് പേരടങ്ങുന്ന അക്രമി സംഘമാണ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി നഗ്ന ചിത്രങ്ങള്‍ എടുത്തത്. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പരാതി നല്‍കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

 

ബലാല്‍സംഗം സംബന്ധിച്ച പരാതി ലഭിച്ചതായി ഗോവ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഗോവ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

OTHER SECTIONS