പാചക വാതക ലോറിയുടെ ടയറിനു തീ പിടിച്ചു

By online desk .05 08 2020

imran-azhar

 

 

വെഞ്ഞാറമൂട്: പാചക വാതകവുമായി പോവുകയായിരുന്ന ലോറിയുടെ ടയറിനു തീ പിടിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മേനംകുളത്ത് നിന്നും അടൂരിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയുടെ ടയറിലാണ് അഗ്‌നിബാധയുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് പോത്തന്‍കോട് തൈയ്ക്കാട് ബൈപ്പാസില്‍ വേളാവുരില്‍ വച്ചായിരുന്നു സംഭവം.

 

പുറകിലെ ടയര്‍ മറ്റൊന്നുമായി ഉരസിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുറകില്‍ വന്ന വാഹനത്തിലെ യാത്രക്കാരനാണ് ഇത് ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ദുരേക്ക് മാറി. നാട്ടുകാര്‍ വെഞ്ഞാറമൂട് അഗ്‌നിശമന സേനയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി അടൂരിലേയ്ക്ക് കൊണ്ടുപോയി.

 

 

 

OTHER SECTIONS