യുവാവിനെയും യുവതിയെയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

By online desk .22 09 2020

imran-azharനോയിഡ: 21 വയസുകാരനെയും 20 കാരിയെയും വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മിൽ കഴിഞ്ഞ ആറുമാസമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി. ഇവർ പരസ്പ്പരം വെടിയുതിര്‍ത്തതാണോ, ഇരുവരിലൊരാള്‍ കൊലചെയ്തതാണോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇരുവരും ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.


ഇവർ രണ്ടുപേരും അടുത്ത വീടുകളിലാണ് താമസിസിച്ചിരുന്നത് ഇരുവരും പ്രണയത്തിലായിരുന്നു. യുവതി വിവാഹിതയായതിനാൽ ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ സാധിച്ചില്ല ഇതാകാം അപകടത്തിലേക്ക് നയിച്ചത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാതായി സെൻട്രൽ നോയിഡ ഡെപ്യുട്ടി പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.

OTHER SECTIONS