തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയെ മാറ്റി

By online desk .16 09 2020

imran-azhar

 

 

തിരുവനന്തപുരം: ഫയലുകൾ യഥാസമയം തീർപ്പാക്കുന്നില്ലെന്ന് മേയർ ആരോപണമുന്നയിച്ച തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ആർ. എസ് അനുവിനെ മാറ്റി. കുടുംബശ്രീ മിഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണസമിതിയുടെ ചൊൽപ്പടിക്ക് നിൽക്കാത്തതാണ് മാറ്റാൻ കാരണമെന്നാണ് ആരോപണം. ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങാനുള്ള ഫയലിൽ എതിർ കുറിപ്പ് രേഖപ്പെടുത്തിയതാണ് കാരണമെന്നും സൂചനയുണ്ട്.

OTHER SECTIONS