ടിക്കറ്റ് വിതരണത്തില്‍ അപാകത: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്ത് പ്രതിഷേധിച്ചു

By Shyma Mohan.16 Apr, 2018

imran-azhar


    ബംഗളുരു: അടുത്ത മെയ് 12ന് നടക്കുന്ന കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിദ്ധീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍. അനീതിപരമായ ടിക്കറ്റ് വിതരണത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും തെരുവിലിറങ്ങി പാര്‍ട്ടി ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുദ്രാവാക്യം മുഴക്കുകയും നിരത്തുകളില്‍ ടയറുകളും കോലങ്ങളും കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പുതുമുഖങ്ങളെ മത്സരത്തിനിറക്കുന്നതില്‍ മതിയായ വീഴ്ച പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായതായും 122 സ്ഥാനാര്‍ത്ഥികളില്‍ 103 പേരും നിലവിലെ എം.എല്‍.എമാരാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മംഗ്ലൂരില്‍ പ്രതിഷേധം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടിയതായും മാണ്ഡ്യയില്‍ പ്രതിഷേധക്കാര്‍ പ്രതിഷേധക്കാര്‍ സിദ്ധരാമയ്യ മുദ്രാവാക്യം മുഴക്കി പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.